Hot Posts

6/recent/ticker-posts

പൂവത്തോട് പുരയിടത്തിൽ - വലിയപാറ റോഡ് ഉദ്ഘാടനം ഇന്ന്

തിടനാട്: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പൂവത്തോട് പുരയിടത്തിൽ - വലിയപാറ റോഡിൻ്റെ ഉദ്ഘാടനം ഇന്ന് (സെപ്തംബർ 25 വ്യാഴം) വൈകിട്ട് അഞ്ചു മണിക്ക് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിക്കും. 
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്കറിയ ജോസഫ് പൊട്ടനാനി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ് വെളളുക്കുന്നേൽ, പഞ്ചായത്ത് മെമ്പർ പ്രിയ ഷിജു, കൺവീനർ പി.വി. ജോർജ് പുരയിടം എന്നിവർ പ്രസംഗിക്കും. 


ജോബിഷ് അലക്സ്, സണ്ണി ഓലിയക്കൽ, സി.റ്റി. തോമസ്‌,  ജോർജ്കുട്ടി പാറൻകുളങ്ങര, ആൻ്റോ കുര്യന്താനത്ത്, ജോണി പാറൻകുളങ്ങര, ജോണി വെട്ടുകൽ പുറത്ത്, നാരായണൻ നായർ തെക്കേമുറിയിൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്യം നൽകും.


Reactions