Hot Posts

6/recent/ticker-posts

എ.കെ ചന്ദ്രമോഹന്‍ നിര്യാതനായി

കോട്ടയം ഡിസിസി വൈസ് പ്രസിഡൻ്റ് കെ ചന്ദ്രമോഹൻ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാത്രി 9 മണിയോടെ ആയിരുന്നു നിര്യാണം.  ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയും സേവാദൾ സംസ്ഥാന ഭാരവാഹിയും മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഭരണങ്ങാനം ദേവസ്വം പ്രസിഡൻറുമായിരുന്നു.
വിളക്കുമാടം, ചാത്തന്‍കുളും പുതുപ്പള്ളില്‍ കുടുംബാംഗമാണ്. ഭാര്യ വിജയമ്മ ചൊള്ളാനിക്കല്‍ കുടുംബാംഗം. മക്കള്‍- വിനു ബാംഗ്ലൂര്‍, വിന്ദു. മരുമക്കള്‍ - സ്വപ്ന ബാംഗ്ലൂര്‍, അജു, പനമറ്റം. 
ഇന്ന് (വെള്ളിയാഴ്ച, 24-10 -2025) വൈകിട്ട് 4 ന് മൃതദേഹം ചാത്തന്‍കുളം വസതിയില്‍ കൊണ്ടുവരും. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 ന്.
Reactions