Hot Posts

6/recent/ticker-posts

ബി എം ടിവി ക്രിസ്മസ് രാവ് 2025 കരോൾ മത്സരം നടന്നു.


പാലായിൽ ഓപ്പൺ സ്റ്റേജിൽ ആദ്യ കരോൾ മത്സരം നടന്നു
പാലാ: ബിവിഎം ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലും ബി എം ടിവിയും ചേർന്ന് സംഘടിപ്പിച്ച ക്രിസ്മസ് രാവ് 2025 കരോൾ മത്സരം, പാപ്പാ മത്സരം എന്നിവ നടന്നു. ഡിസംബർ 4 ന് പാലാ ആർ വി പാർക്ക് ഓപ്പൺ സ്റ്റേജിൽ നടന്ന മത്സര ആഘോഷങ്ങളിൽ നിരവധി പേർ പങ്കെടുത്തു. 6 ടീമുകളാണ് മത്സരിച്ചത്. കരോൾ മത്സരത്തിൽ ഒന്നാം സമ്മാനം 10000 രൂപ മലയാറ്റൂർ നിന്നുള്ള സംഘവും രണ്ടാം സമ്മാനം 7500 രൂപ തീക്കോയി നിന്നുള്ള സംഘവും മൂന്നാം സമ്മാനം 5000 രൂപ രാമപുരത്ത് നിന്നുള്ള സംഘവും നേടി. കൂടാതെ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. സാമൂഹിക പ്രവർത്തക നിഷ ജോസ് കെ മാണി, പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, ബിവിഎം ഹോളിക്രോസ് കോളേജ് ചേർപ്പുങ്കൽ പ്രിൻസിപ്പൽ ഫാ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ഫാ. ഡോ. ജോർജ്ജ് അമ്പഴത്തിങ്കൽ, ബ്രൈറ്റ് മീഡിയ കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും ബി എം ടിവി ചീഫ് എഡിറ്ററുമായ പ്രിൻസ് ബാബു എന്നിവർ സംസാരിച്ചു.









Reactions