Hot Posts

6/recent/ticker-posts

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ; എം.എ. ബേബി കസ്റ്റഡിയിൽ

തിരുവനന്തപുരം: പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ റെയ്ഡ് പൂർത്തിയായതിനു പിന്നാലെ സംഘർഷം. സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു.
പ്രവർത്തകർ കല്ലും കുപ്പികളും വാഹനങ്ങൾക്കു നേരെ എറിഞ്ഞു. കാറിന്റെ ചില്ലുകൾ തകർത്തു. മൂന്നു വാഹനങ്ങൾ തകർത്തു. വീടിനു പുറത്ത് നിന്ന പൊലീസുകാരുടെ ഹെല്‍മറ്റ് വലിച്ചെടുത്ത് ഉള്ളില്‍നിന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ എറിഞ്ഞു. പ്രവര്‍ത്തകര്‍ കുപ്പി എറിയുകയും ചെയ്തു. കാറിന്റെ ഡ്രൈവർക്ക് പരുക്കേറ്റു.

സ്വന്തം പാർട്ടിക്കാരല്ലാത്തവർക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ‘റെയ്ഡ് നടത്തി തളർത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടത്. ഏറെ കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അത് പിന്നീട് പറയാം’ – പിണറായി വിജയൻ പറഞ്ഞു.

ഡൽഹി ഇ.ഡി ആസ്ഥാനത്തെ പ്രതിഷേധ മാർച്ചിനിടെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, വീണ വിജയന്റെ നിക്ഷേപ വിവരങ്ങൾ ലഭിച്ചെന്നും അവ വിശകലനം ചെയ്യുമെന്നും ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
Reactions