Hot Posts

6/recent/ticker-posts

മന്ത്രി അനൂപ്‌ ജേക്കബിനെ അഭിനന്ദിച്ച് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

ഇലഞ്ഞി: കേരളത്തിന്റെ പുതിയ മന്ത്രിയായി ചുമതലയേറ്റ അനൂപ് ജേക്കബിനെ സന്ദർശിച്ച് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ ഡോ. സന്തോഷ് സൈമൺ വിസാറ്റിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ ഉത്തരവാദിത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനത്തിൽ ആശംസകൾ നേർന്ന ഡോ. സന്തോഷ് സൈമൺ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനോടുള്ള മന്ത്രി അനൂപ് ജേക്കബ് പുലർത്തുന്ന പിന്തുണയും സ്നേഹപൂർവ്വമായ സമീപനവും പ്രത്യേകം അനുസ്മരിച്ചു. 
കേരള രാഷ്ട്രീയത്തിലെ നേതാവായിരുന്ന അന്തരിച്ച ടി.എം ജേക്കബിന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ജനങ്ങളുടെ പ്രതീക്ഷകളും നിയോജക മണ്ഡലത്തിന്റെ ആവശ്യങ്ങളും കേരളത്തിന്റെ പൊതുവായ വികസനാഭിലാഷങ്ങളും നിറവേറ്റുന്ന ജനകീയ നേതാവാകട്ടെ എന്ന് ഫാ. മോഹൻ ജോസഫ് ആശംസിച്ചു. സന്ദർശനത്തിൽ, വിസാറ്റ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി, ഗ്രൂപ്പ് പി.ആർ.ഒ ഷാജി അഗസ്റ്റിൻ ആറ്റുപുറം, ഓപ്പറേഷൻസ് മാനേജർ ഫാ. മോഹൻ ജോസഫ്, ട്രാൻസ്പോർട്ടേഷൻ മാനേജർ റെനി മാത്യു എന്നിവർ പങ്കെടുത്തു.

Reactions