Hot Posts

6/recent/ticker-posts

മീനച്ചിൽ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

പൂവരണി: മീനച്ചിൽ ഗ്രാമ പഞ്ചായത്ത്‌ തല പരിസ്ഥിതി ദിനാഘോഷം പൂവരണി ഗവ.യു.പി. സ്കൂളിൽ നടന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബി സുരേഷ് ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അമ്പിളി ജി. നെല്ലാലയിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ബിൻസി ഐസക്, ആശ സന്തോഷ്‌, മീനച്ചിൽ കൃഷി ഓഫീസർ രമ്യ ശ്രീജിത്ത്‌, അസി. കൃഷി ഓഫീസർ വിൻസെന്റ് സെബാസ്റ്റ്യൻ, പെസ്റ്റ് സ്കൗട് ഫസീന ബീവി കെ.എം എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ഷിബുമോൻ ജോർജ് സ്വാഗതവും പി.റ്റി.എ പ്രസിഡന്റ്‌ സിബി ജോസഫ് നന്ദിയും പറഞ്ഞു.

യോഗത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോസ്റ്റർ നിർമാണം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. ഇക്കോ ക്ലബ് കൺവീനർ ബിജുമോൻ സാമിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ട നിർമാണം ആരംഭിച്ചു.
Reactions