Hot Posts

6/recent/ticker-posts

ശ്രീ ശ്രീനിവാസൻ യു.എസ് ജഡ്ജിയായി ചുമതലയേറ്റു



















വാഷിങ്ടൺ: ഇന്ത്യൻ വംശജനായ ശ്രീ ശ്രീനിവാസന്‍ (46) അമേരിക്കയിലെ രണ്ടാമത്തെ ഉയർന്ന കോടതിയായ യു.എസ് കോർട്ട്സ് ഒഫ് അപ്പീൽ കോടതിയുടെ ജഡ്ജിയായി ചുമതലയേറ്റു. ഭഗവദ്‌ ഗീതയില്‍ കൈവച്ചായിരുന്നു ശ്രീനിവാസൻ സത്യവാചകം ചൊല്ലിയത്‌.അമേരിക്കയിൽ യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ പത്നി ഗുർശരൺ കൗർ ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎസ്‌ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ശ്രീനിവാസൻ.
Reactions