Hot Posts

6/recent/ticker-posts

വാഗമണില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.

 വാഗമണ്‍ കാരിക്കോട് ടോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. കട്ടപ്പന വള്ളിയാംതടത്തില്‍ സജി ജോസഫ്, മകള്‍ അയോണ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍. പരിക്കേറ്റ സജിയുടെ ഭാര്യ, മകള്‍ സയോണ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ അഞ്ച് മുപ്പതോടെ കനത്ത മഞ്ഞിനെ തുടര്‍ന്ന് ദിശ തെറ്റിയ കാര്‍ കാരിക്കോട് ടോപ്പില്‍ നിന്ന് 1500 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Reactions