ന്യൂഡൽഹി • ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഞ്ചു കോടി രൂപയും ഒരു ലക്ഷം മാസ്കുകളും സംഭാവന നൽകി. യൂസഫലിക്കു വേണ്ടി ലുലു ഇന്ത്യ റീജിയണൽ ഡയറക്ടർ രജിത് രാധാകൃഷ്ണൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചെക്ക് കൈമാറി. ഒരു ലക്ഷം മാസ്ക്കുകൾ യുപി റിലീഫ് കമ്മിഷണർ സഞ്ജയ് ഗോയലിനും കൈമാറി. യൂസഫലിക്ക് മുഖ്യമന്ത്രി പ്രത്യേക നന്ദി രേഖപ്പെടുത്തി.