Hot Posts

6/recent/ticker-posts

രക്തം ദാനം ചെയ്ത് മാതൃകയായി അൻപതോളം വൈദീകരും മെത്രാൻ മാർ ജേക്കബ്ബ് മുരിക്കനും


പാലാ: രക്തം ദാനം ചെയ്യാൻ എല്ലാവരും മുന്നോട്ടു വരണമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആഹ്വാനം ഉൾകൊണ്ട് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കനും കൂടെ അൻപതോളം വൈദീകരും രക്തം ദാനം ചെയ്തു. പിതാവിൻ്റെ നേതൃത്വത്തിൽ അൻപതോളം വൈദികരുടെ രക്തദാനം എല്ലാവർക്കും മാതൃകയായി. പാലാ ബ്ലഡ്  ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ വച്ച്  രക്തദാനം നടന്നത്. ബ്ലഡ് ഫോറത്തിൻ്റെ ജനറൽ കൺവീനറായ ഷിബു തെക്കേമറ്റവും.,മാണി സി കാപ്പൻ എം എൽ എ യും മുരിക്കൻ പിതാവിനെ ആദര പൂർവം രക്തദാനത്തിനായി പ്രത്യേകം തയ്യാർ ചെയ്ത  ബ്ലഡ് മൊബൈലിലേക്ക് ക്ഷണിച്ചു. പിതാവിൻ്റെ ഇരുപത്തി ആറാമത്തെ  രക്തദാനമാണ് ഇന്ന് നടന്നത്.


ഈ പ്രത്യേക കാലഘട്ടത്തിൽ  രക്തദാനത്തിന്റെ ആവശ്യകതയിലേക്ക് പിതാവ് വിരൽ ചൂണ്ടി.ധാരാളം ശസ്ത്രക്രിയകൾ രക്തം ഇല്ലാത്തതു കൊണ്ട് മുടങ്ങി കിടക്കുന്നു എന്നുള്ളത് വേദനാജനകമാണ്.
അതുകൊണ്ടു കൂടിയാണ് അത് പരിഹരിക്കാനുള്ള കൂട്ടായ ശ്രമം ഉണ്ടായിട്ടുള്ളത്. ജനങ്ങളും പൊതുപ്രവർത്തകരും രക്തം ദാനം ചെയ്യാൻ മുന്നോട്ട് വരണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതി കൊണ്ട്, തന്റെ ഒരു കിഡ്‌നി മറ്റൊരു സഹോദരന് ദാനം ചെയ്ത് മനുഷ്യസ്‌നേഹത്തിന്റെ മഹനീയത ജീവിതത്തിൽ പ്രവർത്തികമാക്കിയ മഹത് വ്യക്തിയാണ് പാലാ രൂപതാ സഹായ മെത്രാൻ ജേക്കബ്ബ് മുരിക്കൻ. അവയവം ദാനം ചെയ്ത ഒരു വ്യക്തി തുടർച്ചയായി എല്ലാ മൂന്നാം മാസത്തിലും രക്തം ദാനം ചെയ്യുന്നത് ലോകത്തിൽ തന്നെ മറ്റാരും കാണുകയില്ലയെന്ന് മാണി.സി.കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.



ജോസ് കെ മാണി എം പി., പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം.,ജില്ലാ മാസ് മീഡിയാ ആഫീസർ ഡോമി ജോൺ., എസ് ഐ ഷാാജി സെബാസ്റ്റ്യൻ, ഡോ. പി ഡി ജോർജ്.,കെ ആർ സൂരജ്.,ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ എന്നിവർ ആശംസകളർപ്പിച്ചു.
 ഫാ.സിറിൾ തൈയ്യിൽ ., ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ.,ഫാ. മാത്യു പുല്ലുകാലായിൽ., ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ., ഫാ.തോമസ് കിഴക്കേൽ., തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ലയൺസ് - എസ് എച്ച് എം സി ബ്ലഡ് ബാങ്ക് കോട്ടയവും കിസ്കോ- മരിയൻ ബ്ലഡ് ബാങ്ക് പാലായുമാണ് ക്യാമ്പ് നയിച്ചത്. പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും രക്തദാതാക്കളെ എത്തിച്ചു കൊണ്ടുള്ള ക്യാമ്പുകളും നടക്കുന്നുണ്ടെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കെമറ്റം പറഞ്ഞു. ക്യാമ്പിന് തയ്യാറായിട്ടുള്ള വ്യക്തികളും സംഘടനകളും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Reactions