Hot Posts

6/recent/ticker-posts

'ബി നെഗറ്റീവ് ടു ബി പോസിറ്റീവ്' ഹൃസ്വചിത്രം കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.


തൃശ്ശൂര്‍: തൃശ്ശൂര്‍ സിറ്റി പോലീസ് നിര്‍മ്മിച്ച് സിന്റോ സണ്ണിയും ജോബി ചുവന്നമണ്ണും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ച ചിത്രം ഏറെ സാമൂഹിക പ്രാധാന്യം അര്‍ഹിക്കുന്നതാണ്.  ഉള്‍നാടന്‍ ഗ്രാമങ്ങളില്‍... ഓ.. ഇവിടേക്കൊന്നും കോവിഡ് വരില്ലെന്ന വിശ്വാസം ചിലര്‍ക്കെങ്കിലുമുണ്ട്.. അവര്‍ക്ക് ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തിലും സാധാരണ നിലയില്‍ തന്നെയാണ് ജീവിതം.. ലോകത്തെ പിടിമുറുക്കിയിരിക്കുന്ന ഗുരുതരമായ മഹാമാരിയെ അവര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല..  എന്നാല്‍....  അതീവ ഗൗരവത്തോടെ കാണേണ്ട കൊവിഡ്-19 എന്ന മാരകരോഗത്തെ നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും, ഓരോ ചലനത്തിലും ജാഗ്രതയോടെ പ്രതീക്ഷിക്കണമെന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയാണ് 'ബി നെഗറ്റീവ് ടു ബി പോസിറ്റീവ്' എന്ന ഹൃസ്വചിത്രം...


ഒരുപക്ഷേ സോഷ്യല്‍ മീഡിയകളിലോ മറ്റു വാര്‍ത്ത മാധ്യമങ്ങളിലൂടെയോ മഹാമാരിയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം വേണ്ടത്ര മനസ്സിലാക്കാതെ വീട്ടുകാര്‍ തന്നെ നമ്മെ പുറത്തേക്ക് അയച്ചേക്കാം..     എന്നാല്‍ യാഥാര്‍ത്ഥ്യം അറിയുന്ന യുവജനങ്ങള്‍ അത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ലോക് ഡൗണ്‍ അവസാനിച്ച് ജനങ്ങള്‍ക്ക് സാധാരണ ജീവിതം സാധ്യമാകുന്നതു വരെ വീട്ടില്‍ തന്നെ തുടരണമെന്നുമുള്ള സന്ദേശം കൂടിയാണ് ഈ ഹൃസ്വ ചിത്രം പങ്കുവയ്ക്കുന്നത്.     നേരിട്ടല്ലാതെയും നമ്മള്‍ പോലും അറിയാതെ വൈറസ് നമ്മുടെ വീട്ടിലെത്താതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടത് നമ്മള്‍ തന്നെയാണ്.    

കലാഭവന്‍ സതീഷാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്..   നിരവധി ടെലിഫിലിമുകള്‍ മുന്‍പ് സംവിധാനം ചെയ്തിട്ടുള്ള സിന്റോ സണ്ണി,     കേരളപോലീസിനുവേണ്ടി തന്നെ മുന്‍പ് നിരവധി ടെലിഫിലിമുകളും ഡോക്യൂമെന്ററികളും സംവിധാനം ചെയ്ത് ജന ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ജോബി ചുവന്നമണ്ണ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്..  പീച്ചി സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ ബി നായര്‍ ആദ്യമായാണ് ക്യാമറക്കുമുമ്പില്‍ എത്തുന്നതെങ്കിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. , ബിനന്‍, ഷാജു,  തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐ എ എസ് ആണ് ചിത്രം റീലീസ് നിര്‍വ്വഹിച്ചത്. കോവിഡിനെതിരെയുള്ള സന്ദേശമെന്നത് കൂടാതെ മികച്ചൊരു കലാസൃഷ്ടികൂടിയാണ്  'ബി നെഗറ്റീവ് ടു ബി പോസിറ്റീവ്'.     കേരള പോലീസിന്റെ വിവിധ സൈറ്റുകളില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.



Reactions