Hot Posts

6/recent/ticker-posts

65 കഴിഞ്ഞ വൃദ്ധരാണ് മുഖ്യമന്ത്രിയും, മന്ത്രിസഭാംഗങ്ങളും കുടത്തിലടച്ച ഭൂതത്തെ അവര്‍ തുറന്നുവിട്ടു-കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി


വ്യാപകമായ ദുരിതങ്ങള്‍ വാരിവിതച്ചുകൊണ്ടിരുന്ന മദ്യദുര്‍ഭൂതത്തെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കുടത്തിലടച്ചെങ്കിലും വീണ്ടും ഈ ദുര്‍ഭൂതത്തെ പിണറായി സര്‍ക്കാര്‍ തുറന്നുവിട്ടിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

പകര്‍ച്ചവ്യാധികൊണ്ട് സംസ്ഥാനത്ത് മരണപ്പെട്ടവര്‍ കൈവിരലില്‍ എണ്ണാവുന്ന സംഖ്യ ആളുകള്‍ മാത്രമാണ്. മദ്യപാനം മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടവരുടെ കണക്ക് ഈ സര്‍ക്കാര്‍ പുറത്തുവിടണം. മദ്യത്തെ വരുമാനത്തിനുവേണ്ടിയും, വോട്ടിന് വേണ്ടിയും സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ മുതലെടുക്കരുത് സര്‍ക്കാര്‍.

മദ്യശാലകള്‍ തുറന്നതിന് ശേഷമുള്ള മദ്യം മൂലമുള്ള ഓരോ മരണങ്ങള്‍ക്കും അപകടങ്ങള്‍ക്കും കുടുംബത്തകര്‍ച്ചകള്‍ക്കും ഈ സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കും, മറുപടി പറയേണ്ടിവരും.
65 കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്ന് പറയുന്ന ഭരണക്കാര്‍ 65 കഴിഞ്ഞ വൃദ്ധരാണ് മുഖ്യമന്ത്രിയും, മന്ത്രിസഭാംഗങ്ങളെല്ലാവരും എന്നത് വിസ്മരിക്കരുത്. ഇവരെല്ലാം പകര്‍ച്ചവ്യാധിക്കിടയിലൂടെ നിയമത്തെ കാറ്റില്‍ പറത്തി നടക്കുകയാണ്. പോലീസും സെക്യൂരിറ്റിയും ഉള്ളതുകൊണ്ട് വൈറസുകള്‍ ഇവരെ തൊടില്ലെന്ന ഇവരുടെ ധാരണ തിരുത്തണം എന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.



Reactions