Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട്ട് 29 പേര്‍ക്കും കണ്ണൂരില്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും എറണാകുളത്തും മലപ്പുറത്തും അഞ്ച് പേര്‍ക്ക് വീതവും കൊല്ലത്ത് നാല് പേര്‍ക്കും കാസര്‍ഗോട്ടും ആലപ്പുഴയിലും മൂന്ന് പേര്‍ക്കു വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

സംസ്ഥാനത്ത് ഇതുവരെ 963 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,333 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,03,528 പേര്‍ വീടുകളിലും 808 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 186 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് 56,704 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 54,836 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 8,599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8,174 സാമ്പിളുകള്‍ നെഗറ്റീവ് ആയി.



Reactions