Hot Posts

6/recent/ticker-posts

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌ക് വിതരണം ചെയ്തു.


പുതുപ്പള്ളി:  ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മണര്‍കാട് ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി, മണര്‍കാട് പഞ്ചായത്ത് മൃഗാശുപത്രി, ഐരക്കുന്നം പോലീസ് സ്‌റ്റേഷന്‍, അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം, മണര്‍കാട് പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ സൗജന്യ കോവിഡ് പ്രതിരോധ മാസ്‌ക് വിതരണം നടത്തി.


മണര്‍കാട് പോലീസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രതീഷ് കുമാര്‍ ആദ്യ മാസ്‌ക് ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു വടക്കേക്കര, പ്രദീഷ്‌കുമാര്‍ തോട്ടപ്പള്ളില്‍ (ചബ്ബിസ് ഗ്രൂപ്പ്) എന്നിവരുടെ ആഭിമുഖ്യത്തിലാണ് മാസ്‌ക് വിതരണം നടന്നത്.

സതീഷ് ടി-ഏറ ഗ്രൂപ്പ് ഓഫ് പ്രോപ്പര്‍ട്ടീസ്, ശില്‍പ ടോം - ബെത്‌ല ഫാഷന്‍സ്& ക്രാഫ്റ്റ്‌സ് തുടങ്ങിയവരാണ് അസോസിയേറ്റ് സ്‌പോണ്‍സേര്‍സ്.

Reactions