Hot Posts

6/recent/ticker-posts

മെയ് 4 മുതൽ ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ

ന്യൂഡൽഹി: രാജ്യത്തെ വിവിധ ജില്ലകളിൽ മേയ് 4 മുതല്‍ ലോക്ഡൗണില്‍ ഇളവുനല്‍കുമെന്നു കേന്ദ്ര സർക്കാർ. പുതിയ മാര്‍ഗരേഖ മേയ് 4 ന് പ്രാബല്യത്തില്‍ വരും. ലോക്ഡൗണിനെ തുടർന്നു സ്ഥിതി മെച്ചപ്പെട്ടെന്നും കൈവരിച്ച നേട്ടം നഷ്ടമാകാതിരിക്കാന്‍ മേയ് മൂന്നുവരെ കര്‍ശന നിയന്ത്രണം തുടരണമെന്നും കേന്ദ്രം നിർദേശിച്ചു. ലോക്ഡൗണ്‍ ഫലപ്രദമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇളവുകൾ സംബന്ധിച്ചു വരും ദിവസങ്ങളിൽ വിശദീകരിക്കുമെന്നു മന്ത്രാലയ വക്താവ് ട്വിറ്ററിൽ അറിയിച്ചു.

നേരത്തെ ലോക്ഡൗണിനെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്കും വിദ്യാർഥികൾക്കും അവരവരുടെ നാടുകളിലേക്ക് മടങ്ങാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കോവിഡ് കേസുകൾ മേയ് മൂന്നിനു ശേഷവും കൂടുകയാണെങ്കിൽ ചില പ്രദേശങ്ങളിലെങ്കിലും ലോക്ഡൗൺ തുടരേണ്ടി വരുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

Reactions