Hot Posts

6/recent/ticker-posts

കൊറോണ വൈറസ് ഭീഷണിക്കിടയിൽ ദക്ഷിണ സുഡാനിൽ മാനുഷിക പ്രതിസന്ധി!

 





ജൂബാ : ആഗോളതലത്തിൽ ദുരന്തം വിതച്ച കോവിഡ് -19 മഹാമാരിയിൽ നിന്നും ദക്ഷിണ സുഡാനിലെ ജനങ്ങളെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ യു.എൻ‌.എച്ച്‌.സി‌.ആർ. മുന്നറിയിപ്പ് നൽകുന്നു. ദക്ഷിണ സുഡാനിൽ കൊറോണ വൈറസ് വ്യാപനം ശക്തമായാൽ പ്രതിരോധിക്കാൻ തക്കതായ  സംവിധാനങ്ങൾ രാജ്യത്ത് ഇല്ലെന്നും ആരോഗ്യമേഖലയിൽ  നേരിടുന്ന പ്രതിസന്ധികൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകും എന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്ത് അരങ്ങേറുന്ന സംഘർഷങ്ങളും അടുത്തിടെയുണ്ടായ നിരവധി പ്രകൃതി ദുരന്തങ്ങളും രാജ്യത്തുടനീളം പലായനം ചെയ്യപ്പെട്ട ആളുകളെയും അഭയാർഥികളെയും ആതിഥേയ സമൂഹങ്ങളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. കൂടാതെ കോവിഡ് -19 ന്റെ ഭീഷണി രാജ്യത്തെ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വർഷങ്ങളായി നടക്കുന്ന അക്രമങ്ങൾ ദക്ഷിണ സുഡാനിലെ ആരോഗ്യ സേവനങ്ങളെ സാരമായി ബാധിച്ചുവെന്നും കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിനും സമീപകാല വെട്ടുക്കിളി ആക്രമണത്തിനും ശേഷം ആളുകൾ ജിവിക്കുന്നത് ദുരിതത്തിലാണെന്നും യു.എൻ‌.എച്ച്‌.സി‌.ആർ.  അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ഓഫ് ഓപ്പറേഷൻസ് റൗഫ് മസോ വ്യക്തമാക്കി.

ദക്ഷിണ സുഡാനിൽ കൊറോണ വൈറസ് വ്യാപനം ഒരു കൊടുങ്കാറ്റിന്റെ  ഭീഷണിയാണ് ഉയർത്തുന്നത്. വൈറസ് അതിവേഗം പടരുകയാണെങ്കിൽ, ഇതിനകം തന്നെ അപകടകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ  ഭയാനകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

ഇന്നുവരെ, ദക്ഷിണ സുഡാനിൽ 35 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.  രാജ്യത്ത് ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ട 1.7 ദശലക്ഷം ആളുകളിൽ പലരും തിങ്ങിനിറഞ്ഞതും കൂട്ടായതുമായ സ്ഥലങ്ങളിൽ താമസിക്കുന്നുണ്ട്. അതിനാൽ ഒരുതരത്തിലും വൈറസിനെ വ്യാപനം ജനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ഭരണകൂടത്തിന്റെ  ആദ്യ ചുമതല. വർഷങ്ങളായി യുദ്ധത്തിൽ രാജ്യത്തെ പല ആരോഗ്യ സംവിധാന സൗകര്യങ്ങൾ  നശിച്ചിരിക്കുകയാണ്.  ശേഷിക്കുന്ന ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കാൻ  മതിയായ മരുന്നുകളും യോഗ്യതയുള്ള ആരോഗ്യ വിദഗ്ധരും മെഡിക്കൽ ഉപകരണങ്ങളും ഇല്ല.

യു.എൻ‌.എച്ച്‌.സി‌.ആർ ദക്ഷിണ സുഡാനിലെ കോവിഡ് തയ്യാറെടുപ്പിലും പ്രതികരണ പദ്ധതിയിലും അഭയാർത്ഥികളെ ഉള്പെടുത്തണമെന്നു ദക്ഷിണ സുഡാനിലെ അധികാരികൾക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ അഞ്ച് അടിയന്തിര ചികിത്സാ കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും  വരും ആഴ്ചകളിൽ അഞ്ച് എണ്ണം കൂടി നിർമിക്കുമെന്നും   എല്ലാ ക്യാമ്പുകളിലും കോവിഡ് -19 പ്രതിരോധം, അവബോധം, നിയന്ത്രണ ശ്രമങ്ങൾ എന്നിവ  നടത്തുമെന്നും ഐക്യരാഷ്ട്ര സഭ അധികൃതർ അറിയിച്ചു.

എന്നിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന അന്തർ-സാമുദായിക സംഘട്ടനങ്ങൾ കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നീക്കങ്ങൾ,  നിയന്ത്രണങ്ങൾ,   ബാധിത ജനവിഭാഗങ്ങൾക്ക് ആവശ്യമായ സംരക്ഷണവും സഹായവും നൽകുന്നതിന് മാനുഷിക സംഘടനകകളുടെ പ്രവർത്തങ്ങൾ തുടങ്ങിയവയ്ക്ക് വ്യക്തമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. രാജ്യത്തെ ഗ്രാമീണ ജനസംഖ്യയുടെ വലിയൊരു പങ്കും അവരുടെ കന്നുകാലികളെയും കൃഷിയിടങ്ങളെയും ആശ്രയിക്കുന്നു. ഇവ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയോ നശിക്കുകയോ ചെയ്യുന്നുണ്ട്. അതിനാൽ തന്നെദാരിദ്ര്യമാണ് മിക്ക ഗ്രാമങ്ങളിലും ജനങ്ങൾ നേരിടുന്ന പ്രശ്നം.

ആഗോള വെടിനിർത്തലിനായി യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അഭ്യർത്ഥന യു.എൻ‌.എച്ച്‌.സി‌.ആർ. ഉയർത്തികാട്ടുന്നു..  ദക്ഷിണ സുഡാനിലെ യുദ്ധം ചെയ്യുന്ന കക്ഷികൾ ശത്രുത ഉടനടി അവസാനിപ്പിക്കണമെന്ലോക  ചരിത്രത്തിലെ ഈ നിർണായക ഘട്ടത്തിൽ യുദ്ധം അവശ്യ ഘടകം അല്ലെന്നും യു.എൻ അഭയാർത്ഥി സംഘടന ചുണ്ടികാട്ടുന്നു.

അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള യു.എൻ‌.എച്ച്‌.സി‌.ആറിനും മറ്റ് മാനുഷിക സംഘടനകൾക്കും കൂടുതൽ പിന്തുണ അടിയന്തിരമായി ആവശ്യമാണ്.  കഠിനമായ ഫണ്ട് ഫണ്ടിംഗ്  ഇത്തരം സംഘടനകളുടെ പ്രവർത്തന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു.  എന്നിരുന്നാലും ദാരിദ്ര്യ രാഷ്ട്രങ്ങൾ ഉൾപ്പടെ വൻകിട രാജ്യങ്ങളിലും ഈ കാലയളവിൽ കോവിഡ് പ്രതിരോധത്തിനായി ശക്തമായ നടപടികൾ സംഘടനകൾ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം,  കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍  രണ്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പ്രവേശനം വിലക്കിയിരിക്കുകയാണ്  കെനിയന്‍ ഭരണകൂടം.കിഴക്കന്‍ കെനിയയിലെ ദാദാബ് ക്യാമ്പിലും വടക്ക് പടിഞ്ഞാറ് കെനിയയിലെ കാക്കുമ ക്യാമ്പിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രി ഫ്രഡ് മറ്റിയാങ്ങി അറിയിച്ചു. ദദാബ് ക്യാമ്പില്‍ 2,17,000വും കാക്കുമ ക്യാമ്പില്‍ 1,90,000വും അഭയാര്‍ത്ഥികളാണുള്ളത്. സോമാലിയ, ദക്ഷിണ സുഡാന്‍, ഇത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് കഴിഞ്ഞ 20 വര്‍ഷമായി ക്യാമ്പുകളില്‍ കഴിയുന്നത്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കെനിയന്‍ സര്‍ക്കാര്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനമായ നെയ്‌റോബിയില്‍ നിന്ന് പുറത്തേക്ക് യാത്ര അനുവദിക്കുന്നില്ല. മൂന്ന് തീരദേശ പട്ടണങ്ങളിലും വടക്ക് കിഴക്ക് കൗണ്ടിയായ മണ്ടേരയിലും കര്‍ഫ്യൂ നടപ്പാക്കിയിട്ടുണ്ട്.അതേസമയം, കെനിയയില്‍ 384 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ മരണപ്പെട്ടു. 129 പേരാണ് രോഗമുക്തി നേടിയത്.

കൊറോണ വൈറസിന്റെ അടുത്ത ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി ആഫ്രിക്ക മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്നുള്ള പഠനത്തെ  ഉദ്ധരിച്ച് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ ആഫ്രിക്കയിൽ കൊറോണ വൈറസ് കാരണം ഈ വർഷം 300,000 മരണം സംഭവിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ദാരിദ്ര്യം, തിരക്കേറിയ നഗരസാഹചര്യങ്ങൾ, വ്യാപകമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവ ആഫ്രിക്കയെ വൈറസിന് ഇരയാക്കുമെന്ന് യു.എൻ റിപ്പോർട്ട് പറയുന്നു.

ക്ഷയരോഗം, എച്ച്ഐവി / എയ്ഡ്സ് പോലുള്ള ചില രോഗങ്ങളുടെ വ്യാപനം ആഫ്രിക്കൻ ജനതയ്ക് ദുരിതമാണ് നൽകുന്നത്. എബോള വൈറസ് വ്യാപനത്തിൽ നിന്നും മുക്തി നേടാത്ത ആഫ്രിക്കയ്ക് കോറോണയുടെ വ്യാപനം സൃഷ്ടിക്കുന്ന പ്രഖ്യാഘാതങ്ങൾ ലോകം പ്രതിക്ഷിക്കുന്നതിലും അപ്പുറമാണ്.

Reactions