ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയുടെ കുഞ്ഞു കണ്‍മണിയുടെ പിറന്നാള്‍ ആണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ മകളുമായി കളിക്കുന്ന ഫോട്ടോ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുകയാണ്. ജന്മ ദിനാശംസകള്‍ ഡാര്‍ലിംഗ് എന്ന തലക്കെട്ട് നല്‍കിയാണ് താരം തന്റെ രാജകുമാരിയുമൊത്ത് കളിക്കന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. സെലിബ്രിറ്റികളക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
നിറങ്ങളുള്ള വസ്ത്രങ്ങള്‍ ഞാനിപ്പോള്‍ സ്വയം അണിയുന്നു, അപ്പയുടെ കൂടെ കളിക്കുന്നു ഞങ്ങളോട് കഥകള്‍ പറയുന്നു, ഞാനിപ്പോള്‍ ഇപ്പോള്‍ വലിയ പെണ്‍കുട്ടിയാണ് '' കുഞ്ഞു മറിയം പറയുന്ന കാര്യങ്ങള്‍ ദുല്‍ഖര്‍ കുറിച്ചു. മറിയത്തിന്റെ കുസൃതികളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഏറെ സമയം ചിലവഴിക്കുന്ന മകള്‍ക്കൊപ്പമാണെന്നും മറിയത്തിന്റെ കുസൃതികള്‍ താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും താരം സോഷ്യല്‍ മീഡിയില്‍ കുറിച്ചിരുന്നു. 2017ലായിരുന്നു ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്ക് കൂടുതല്‍ നിറം നല്‍കി കുഞ്ഞു മറിയം വന്നത്.
കുഞ്ഞ് മറിയത്തിന് ഇപ്പോള്‍ മൂന്ന് വയസായിരിക്കുകയാണ്. മകളുടെ വളര്‍ച്ച് തങ്ങളെ അദ്ഭുതപ്പെടുത്തുകയാണെന്നും പക്ഷെ നീ എപ്പോഴും തങ്ങളുടെ കുഞ്ഞു മറിയം തന്നെയായിരിക്കുമെന്നും ദുല്‍ഖര്‍ സ്‌നേഹത്തോടെ കുറിച്ചു. കുറിപ്പും ചിത്രവും
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത്.

