ലണ്ടൻ : ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെതിരെ വാക്‌സിൻ കണ്ടുപിടിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ആരോഗ്യവിദഗ്ദ്ധൻ. നിരവധി വൈറസുകൾക്കെതിരെ ഇത് വരെയും വാക്‌സിൻ കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് സാധിച്ചിട്ടില്ലായെന്നും ആരോഗ്യവിദഗ്ധൻ ഡേവിഡ് നബാരോ പറഞ്ഞു. അത് പോലെ തന്നെ കോറോണയ്ക്കെതിരെയും വാക്‌സിൻ കണ്ടുപിടിക്കാൻ സാധിക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്‌സിൻ കണ്ടുപിടിക്കാൻ സാധിച്ചില്ലായെങ്കിലുള്ള അവസ്ഥയെക്കുറിച്ച് ആശങ്കാകുലരാണ് വിദഗ്ധരെന്നും അദ്ദേഹം പറഞ്ഞു. കോറോണയ്ക്കെതിരെ വാക്‌സിൻ കണ്ടുപിടിച്ചാലും അതെത്രത്തോളം ഫലപ്രദമാണെന്നോ സുരക്ഷിതമാണെന്നോ അനുമാനിക്കാൻ കഴിയില്ലായെന്നും അദ്ദേഹം പറയുന്നു.
കാലങ്ങളായി ലോകം കാത്തിരിക്കുന്നത് HIV ക്ക് വേണ്ടിയുള്ള വാക്‌സിൻ ആണ്. എന്നാൽ ഇത് വരെയും അത് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.
ഡെങ്കിപ്പനിക്കുള്ള വാക്‌സിൻ ചില രാജ്യങ്ങളിൽ ലഭ്യമാണെങ്കിലും മുൻപ് വൈറസ് ബാധ സ്ഥിരീകരിച്ചവർക്ക് മാത്രമേ ഇത് നൽകാവൂവെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.
