Hot Posts

6/recent/ticker-posts

സിനിമാ താരമാകും മുമ്പ് നഴ്‌സായിരുന്ന താരങ്ങള്‍ ഇവരാണ് !!!


ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിവസം. സോഷ്യല്‍മീഡിയയില്‍ എങ്ങും നഴ്‌സുമാര്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ്. ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മവാര്‍ഷികദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ഇപ്പോഴിതാ സിനിമാ താരമാകും മുമ്പ് നഴ്‌സായിരുന്ന ഏതാനും താരങ്ങളെ സോഷ്യല്‍മീഡിയ പരിചയപ്പെടുത്തുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നടി അന്ന രേഷ്മ രാജന്‍, ജ്യുവല്‍ മേരി എന്നിവര്‍ നഴ്‌സിങ് ജോലി ഉപേക്ഷിച്ചാണ് അഭിനയരംഗത്തേക്ക് വന്നത്.


മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ സിജു വില്‍സണു നഴ്‌സ് ആയിരുന്നു,ചുരുങ്ങിയ കാലം കൊണ്ട്മലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടിയ താരമാണ് സിജു വില്‍സണ്‍. ബെംഗലുരുവില്‍ നഴ്‌സിങ് പഠന സമയത്തായിരുന്നു താരത്തിന് അഭിനയ മോഹം പിടിപെട്ടത്. രണ്ടാഴ്ച മാത്രം നഴ്‌സിങ് പ്രാക്ടീസ് നടത്തി താരം അഭിനയിക്കാന്‍ അവസരം തേടി പുറപ്പെട്ടു.മിനി സ്‌ക്രീനിലൂടെയാണ് താരം മലയാള സിനിമയില്‍ എത്തുന്നത്.

മലയാള ടെലിവിഷന്‍ അവതാരകയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കി ഒടുവില്‍ സിനിമയില്‍ എത്തിയ താരമാണ് ജ്യുവല്‍ മേരി.നഴ്‌സായിട്ടായിരുന്നു താരം കരിയര്‍ തുടങ്ങിയത്. പിന്നീട് അവതരണ രംഗത്ത് ശ്രദ്ദ കേന്ദ്രീകരിക്കുകയായിരുന്നു.പത്തേമാരി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുകയായിരുന്നു,
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രേഷ്മ രാജന്‍. താരം രാജഗിരി ഹോസ്പിറ്റലിലെ നഴ്‌സ് ആയി ജോലി ചെയ്യുമ്പോഴാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്.

Reactions