ഗൾഫിൽ നിന്ന് ഗർഭിണിയായ അമ്മയ്ക്കൊപ്പം എത്തിയ രണ്ടു വയസുകാരനു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നു ഉഴവൂരിൽ എത്തിയതാണ് ഇവർ. ഇവരെ കുവൈത്തിലെ വിമാനത്താവളത്തിൽ എത്തിച്ച കാർ ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ഇന്നലെ ഇവർക്കും സ്രവ പരിശോധന നടത്തിയത്.
അമ്മയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. അമ്മയെയും മകനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
