Hot Posts

6/recent/ticker-posts

ചെങ്കദളിപ്പഴം: ഗുണങ്ങൾ അറിയാം


ചെങ്കദളിപ്പഴം കഴിക്കാറുണ്ടെങ്കിലും അതിന്റെ ഗുണവശങ്ങളെപ്പറ്റി ബോധവന്മാരല്ല പലരും. ചെങ്കദളിപ്പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം നമുക്ക്.

1. ചെങ്കദളിപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ കിഡ്നി സ്റ്റോൺ ഒരുപരിധി വരെ തടയാം. ഒപ്പം തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു.

2. തടികുറക്കാൻ ചെങ്കദളിപ്പഴം ശീലമാക്കാം. ദിവസേന ചെങ്കദളി കഴിക്കുന്നത് തടികുറക്കാനും ശരീരഭംഗി നേടാനും സഹായിക്കുന്നു.

3. രക്തം ശുദ്ധീകരിക്കുന്നതിനും രക്തയോട്ടം വർധിപ്പിക്കുന്നതിനും ചെങ്കദളി ഉത്തമമാണ്. സ്ഥിരമായി ചെങ്കദളിപ്പഴം കഴിക്കുന്നവരിൽ ഇതിലുള്ള വിറ്റാമിൻ ബി 6  രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും.

4. ഊർജ്ജത്തിന്റെ കലവറയായ ചെങ്കദളിപ്പഴത്തിൽ അടങ്ങിയിട്ടുള്ള പഞ്ചസാര മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഊർജ്ജദായകം ആണ്.

5. പുകവലിയിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിക്കുന്നവർക്ക് ചെങ്കദളി ഉത്തമമാണ്. ചെങ്കദളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, വിറ്റാമിൻ ബി 6 പുകവലിക്കാനുള്ള പ്രവണതയെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

6. നെഞ്ചെരിച്ചിൽ വരെ ഇല്ലാതാക്കാൻ ചെങ്കദളിപ്പഴത്തിന് സാധിക്കും.

7. സ്ഥിരമായി ചെങ്കദളിപ്പഴം കഴിക്കുന്നത് മൂലം മൂലക്കുരുവിനെ ഇല്ലാതാക്കുന്നു.

Reactions