Hot Posts

6/recent/ticker-posts

വേനൽകാലത്തെ ത്വക്ക് സംരക്ഷണം


വേനൽകാലത്ത് സൗന്ദര്യ സംരക്ഷകർ കടുത്ത പ്രതിസന്ധി ആണ് നേരിടുന്നത്. വിയർപ്പ്, സൂര്യതാപം എന്നിവ കൂടുമ്പോൾ മുഖവും ചർമ്മവും വാടുന്നു. അതിൽ നിന്നെല്ലാം രക്ഷ നേടാൻ കുറച്ച് നുറുങ്ങു വിദ്യകൾ നോക്കാം.

1. ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക - ചൂടുവെള്ളം ചർമ്മത്തെ നിർജ്ജലീകരിക്കുകയും ബ്രേക്ക് ഔട്ടുകൾക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാൽ വേനൽ കാലത്ത് ചൂടുവെള്ളത്തിന് പകരം തണുത്ത വെള്ളം കുളിക്കാനായി ഉപയോഗിക്കുക.
2. ഫെയ്‌സ് വാഷുകൾ ശീലമാക്കാം - വേനൽക്കാലത്ത് ജെൽ അടങ്ങിയ ഫെയ്‌സ് വാഷുകൾ ഉപയോഗിക്കുക. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മത്തിന് സാലിസിലിക് ആസിഡ് അടങ്ങിയ ഫെയ്‌സ് വാഷ് ആണ് നല്ലത്.
3. ടോൺ ചെയ്യുക - ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സ്കിൻ ടോണറുകൾ. കക്കിരി പോലുള്ള ഉന്മേഷകരമായ ചേരുവകൾ അടങ്ങിയ സ്കിൻ ടോണറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
4. ജലാംശം നിലനിർത്താം - വേനലിൽ ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ജലാംശമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ജലാംശത്തിലുണ്ടാകുന്ന കുറവ് മങ്ങിയ ചർമ്മത്തിന് ഇടയാക്കും. ഒപ്പം കഫീനിന്റെയും മദ്യത്തിന്റെയും ഉപയോഗം കുറയ്ക്കുക.
5. പൗഡർ - അമിതമായ പൗഡർ ഉപയോഗം വരണ്ട ചർമ്മത്തിന് ഇടയാക്കും. അതിനാൽ എണ്ണമയം ഉള്ള സ്ഥലങ്ങളിൽ മാത്രം പൗഡർ ഉപയോഗിക്കുക.

Reactions