Hot Posts

6/recent/ticker-posts

സുഖമില്ലാത്ത പൂച്ച കുഞ്ഞിനേയും കടിച്ച്പിടിച്ച് ആശുപത്രിയിലെത്തിയ തള്ളപ്പൂച്ച!


ഇസ്താൻബുൾ: അസുഖം വന്ന കുഞ്ഞിപ്പൂച്ചയെ ചികിത്സിക്കാനായി ആശുപത്രിയിലേക്ക് കടിച്ച് എടുത്ത് കൊണ്ടുവന്നിരിക്കുകയാണ് ഒരു അമ്മപ്പൂച്ച. ആയിരക്കണക്കിന് പൂച്ചകൾ തെരുവിലെ സ്ഥിരം കാഴ്ചയായ ഇസ്താംബുളിലാണ് വ്യത്യസ്ഥമായ സംഭവം നടന്നത്. തെരുവിൽ അലഞ്ഞു തിരിയുന്ന ഒരു പൂച്ചയാണ് തന്റെ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയത്. പൂച്ചക്കുഞ്ഞിനെയും കടിച്ചു പിടിച്ച് ആശുപത്രിയിലെത്തിയ തള്ളപ്പൂച്ചയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ കാഴ്ചക്കാരിലൊരാൾ പങ്കുവെച്ചതോടെ സംഭവം വൈറലാവുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച പൂച്ചക്കുഞ്ഞിന് ആരോഗ്യപ്രവർത്തകർ ഉടൻ തന്നെ വേണ്ട പരിചരണം നൽകിയതും സോഷ്യൽമീഡിയയുടെ മനംകവരുന്നു.
ആശുപത്രിക്ക് സമീപത്ത് തന്നെയാണ് ഈ പൂച്ചയുടെ വാസം. ഈയടുത്ത ദിവസമാണ് പൂച്ച കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രിയിലെത്തിച്ച പൂച്ചകുഞ്ഞിനെ ജീവനക്കാർ പരിപാലിക്കുകയും അമ്മ പൂച്ചയ്ക്ക് ഭക്ഷണവും പാലും നൽകുകയും ചെയ്തുവെന്ന് ജീവനക്കാരിലൊരാളായ ബോറഡ് പാണ്ടെ പറഞ്ഞു.


Reactions