പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയിലൂടെ പ്രശസ്തനായ നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ഒൻപത് മണിയോടെ മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ വാഹനപകടത്തിലാണ് ബേസിൽ ജോർജും ഒപ്പം കാറിലുണ്ടായിരുന്ന അശ്വിൻ,നിതിൻ എന്നിവരും മരിച്ചത്.
വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജ്, സിജി ദമ്പതികളുടെ മകനാണ് ബേസിൽ. നിതിനും അശ്വിനും വാളകം സ്വദേശികളാണ്.
നിയന്ത്രണം വിട്ട കാർ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയാണുണ്ടായത്. പരിക്കേറ്റവരെ കൊലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണ്.