Hot Posts

6/recent/ticker-posts

ട്രംപിന് നന്ദി, ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതല്‍ ദൃഢമാവുന്നുവെന്ന് മോദി



ന്യൂഡല്‍ഹി: കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റിന് നന്ദി അറിയിച്ച് മോദി. മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പോരാടണമെന്നും ഇന്ത്യ- യു.എസ് സൗഹൃദം കൂടുതല്‍ ദൃഢമാകുന്നുവെന്നും ട്രംപിന് നന്ദിയറിയിച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു. 

''ഈ മഹാമാരിക്കെതിരെ നമ്മുക്കെല്ലാവര്‍ക്കും ഒരുമിച്ച് നിന്ന് പോരാടാം. ഇത്തരം ഘട്ടങ്ങളില്‍ ലോകത്തെ ആരോഗ്യകരവും കോവിഡ് മുക്തവുമാക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണ്. ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതല്‍ ദൃഢമാവുന്നു''-ട്രംപിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും 200 മൊബൈല്‍ വെന്റിലേറ്ററുകള്‍ ഇന്ത്യക്ക് നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധ വാക്‌സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

Reactions