Hot Posts

6/recent/ticker-posts

കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചു; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസ്



കൊച്ചി: മാര്‍ഗനിര്‍ദേശം ലംഘിച്ച് കുട്ടികളെ കൂട്ടംകൂട്ടി മാസ്‌ക് വിതരണം ചെയ്തതിന് അങ്കമാലി എം.എല്‍.എ റോജി എം. ജോണിനെതിരെ കേസ്. കാലടി പൊലീസാണ് കേസെടുത്തത്. 

കുട്ടികളടക്കം അമ്പതോളം ആളുകളാണ് മേയ് 14ന് നടന്ന മാസ്‌ക് വിതരണ പരിപാടിയില്‍ പങ്കെടുത്തത്. യോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ജോര്‍ജിനെതിരെയും കേസെടുത്തിട്ടുണ്ട്. ഓരോ വാര്‍ഡിലും 250 വീതം കുട്ടി മാസ്‌കുകളായിരുന്നു പരിപാടിയില്‍ വിതരണം ചെയ്തത്.

സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം നടത്തിയതിനാണ് പൊലീസ് കേസ് എടുത്തത്.











Reactions