Hot Posts

6/recent/ticker-posts

അന്ന് ഹഗ്ഗ് ചെയ്യാന്‍ സമ്മതിച്ചില്ല, അന്നത്തെ പോലെ ഇപ്പോള്‍ നെഞ്ച് ഇടിപ്പ് ഉണ്ടോ !!! ഉണ്ണിയോട് അനന്യ



 മലയാള സിനിമയില്‍ നാടന്‍ വേഷങ്ങളില്‍ തിളങ്ങി പ്രേക്ഷക ശ്രദ്ദ നേടിയെടുത്ത താരമാണ് അനന്യ. മലയാളത്തിലും തമിഴിലുമായി  നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹശേഷം താരം അഭിനയത്തോട് വിട പറയുകയായിരുന്നു,. പക്ഷെ താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംഷയാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയാണ്. മലയാളത്തിന്റ പ്രിയ നടന്‍ ഉണ്ണി മുകുന്ദനുമൊത്തുള്ള അഭിമുഖമാണ് വൈറല്‍ ആകുന്നത്.

പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ച് നവ്യ നായികയായി എത്തിയ നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റിമേക്കില്‍ ഉണ്ണിയും അനന്യയുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ഉണ്ണിയുടെ ആദ്യ സിനിമയും തന്റെ മൂന്നാമത്തെ സിനിമയുമായിരുന്നു തമിഴിലെ നന്ദനം എന്ന് അനന്യ പറയുന്നു. നവ്യ നായരുടെ റോള്‍ ചെയ്ത താന്‍ ഉണ്ണി മുകുന്ദനെ കെട്ടിപിടിക്കുന്ന ഒരു സീന്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. ആ സീന്‍ എടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഏറെ പ്രയാസപ്പെട്ടിരുന്നു എന്നാണ് നടി വ്യക്തമാക്കുന്നത്.



സീന്‍ തുടങ്ങുന്നതിന് മുന്‍പ് ഉണ്ണി ഭയകര ടെന്‍ഷനിലായിരുന്നു.  താരം എത്ര പറഞ്ഞിട്ടും കെട്ടിപിടിക്കുന്ന സീന്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും അനന്യ പറഞ്ഞു. ഒടുവില്‍ താന്‍ കെട്ടിപിടിച്ചുവെന്നും അപ്പോള്‍  ടെന്‍ഷന്‍ കൊണ്ട് അദ്ദേഹത്തിന്റെ നെഞ്ച് ഇടിക്കുന്നുണ്ടായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ ആ പ്രശ്‌നം ഇല്ലെന്നും തോന്നുന്നുവെന്നും നായികമാരുടെ ഒപ്പം കെട്ടിപിടിക്കുന്ന സീന്‍ കാണാം എന്നും പറഞ്ഞു. ഇപ്പോള്‍ ആ ടെന്‍ഷന്‍ ഒന്നുമില്ലെന്നും ആ പേടിയൊക്കെ പണ്ടേ മാറിയെന്നും താരത്തിന്റെ ചോദ്യത്തിന് ഉണ്ണി മറുപടിയും നല്‍കി.


Reactions