ലോകമെമ്പാടും ഇന്നു മാതൃദിനം ആഘോഷിക്കുമ്പോള്‍ അമ്മമാർക്കു ആശംസകളുമായി മലയാള സിനിമാതാരങ്ങൾ. അമ്മക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് വെള്ളിത്തിരയിലെ മിന്നും താരങ്ങൾ ആശംസകൾ നേർന്നത്. കൈ നിറയെ വെണ്ണതരാം എന്ന അടികുറിപ്പോടെ മോഹൻലാൽ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ബാബാ കല്യാണി എന്ന ചിത്രത്തില്‍ ജി.വേണുഗോപാൽ പാടി മോഹൻലാലും കവിയൂർ പൊന്നമ്മയും അഭിനയിച്ച ഗാനത്തിലെ വരികളാണ് ഇത്. ഇതിനോടകം തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. മോഹൻലാലിനെ കൂടാതെ ഹണി റോസ്, റിമ കല്ലിങ്കൽ, ഷാജി കൈലാസ്, സാറാ അലിഖാൻ, ഷംന കാസിം, അപർണ തുടങ്ങി ചലചിത്ര മേഖലയിലെ നിരവധി താരങ്ങളാണ് അമ്മമാർക്ക് ആശംസകളുമായി എത്തിയത്.
