Hot Posts

6/recent/ticker-posts

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര അനുമതി




ന്യൂഡല്‍ഹി: മാറ്റിവെക്കലുകള്‍ക്കൊടുവില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഉപാധികളോടെ പരീക്ഷ നടത്താനാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെയും സിബിഎസ്ഇ യുടേയും അഭ്യര്‍ഥന മാനിച്ചാണ് നടപടി. 

ഉപാധികള്‍

1.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അനുവദിക്കാനാകില്ല. 

2.അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം.

3. പരീക്ഷാകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഒരുക്കണം. 

4. പരീക്ഷാകേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം.

5. വിവിധ ബോര്‍ഡുകള്‍ക്ക് അനുസൃതമായി പരീക്ഷാതിയതികളില്‍ വ്യത്യാസമുണ്ടായിരിക്കും. 

6. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കിക്കൊടുക്കണം.



Reactions