Hot Posts

6/recent/ticker-posts

ഉത്ര കൊലക്കേസ്; സൂരജിന്റെ കുടുംബത്തിനെതിരെ കേസെടുക്കും


തിരുവനന്തപുരം: ഉത്രയുടെ കൊലപാതകവുമായ് ബന്ധപ്പെട്ട് സൂരജിന്റെ അച്ഛനും അമ്മക്കും സഹോദരിക്കും എതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കും. വനിതാ കമ്മീഷന്റെയാണ് നിര്‍ദ്ദേശം. പത്തനംതിട്ട എസ്പിയോട് കേസ് എടുക്കാന്‍ ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ അറിയിച്ചു.

ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.


Reactions