ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോൾ തന്റെ കൂട്ടുകാരുമൊത്ത് നടി എസ്തർ അനിൽ ഒരുക്കിയ ഡാൻസ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. താരം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച വിഡിയോ ഇതിനോടകം നിരവധി ആളുകളാണ് കാണുകയും പങ്കു വയ്ക്കുകയും ചെയ്തത്.
‘ഒടുവിൽ അലസത വിട്ട് ലോക്ഡൗൺ കാലത്ത് ഞാൻ ഒരു രസകരമായ കാര്യം ചെയ്തു. അതും എന്റെ കൂട്ടുകാർക്കു വേണ്ടി. ഈ ആശയം കൊണ്ടുവന്നതിനും എന്നെ അതിൽ ഉൾപ്പെടുത്തിയതിനും നന്ദി. നിങ്ങളുടെയൊക്കെ നൃത്തം കണ്ടു. അതൊക്കെ കഴിഞ്ഞു പോയ നമ്മുടെ സ്കൂൾ കാലം ഓർമിപ്പിച്ചു. നിങ്ങളെയൊക്കെ ഒന്നു കൂടി കാണാൻ കാത്തിരിക്കുന്നു’ എന്നും വിഡിയോ പങ്കു വച്ചു കൊണ്ട് എസ്തർ അനിൽ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
