Hot Posts

6/recent/ticker-posts

യുഎഇയിൽ നിന്ന് 2 വിമാനങ്ങളും പുറപ്പെട്ടുകഴിഞ്ഞു. ആദ്യ സംഘം രാത്രി 9.45 ന് കേരളം തൊടും


അബുദാബി: പ്രവാസികളുമായി ഇന്ത്യയിലേക്കുവരുന്ന രണ്ടു വിമാനങ്ങൾ യു എ ഇ യിൽ നിന്നു  യാത്രതിരിച്ചു. അബുദാബിയിൽ നിന്നു കൊച്ചിയിലേക്കും ദുബായിൽ നിന്നു കരിപ്പൂരിലേക്കുമാണ് വിമാനങ്ങൾ പുറപ്പെട്ടത്. രണ്ടു വിമാനങ്ങളിലും 177 യാത്രക്കാർ വീതമാണ് ഉള്ളത്. ആരോഗ്യ പരിശോധനയ്ക്ക് ശേഷം ബോർഡിങ് പാസുകൾ നൽകി. യാത്രക്കാരിൽ ആർക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്നു ഉച്ചയ്ക്കാണ് പന്ത്രണ്ടരയോടെ നെടുമ്പാശേരിയില്‍നിന്ന്‌  രണ്ടു വിമാനങ്ങൾ യുഎഇയിലേക്ക് പുറപ്പെട്ടത്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.40 ന് പ്രവാസികളുടെ ആദ്യ സംഘവുമായി നിലത്തിറങ്ങും. 177 പേരാണ് ഈ വിമാനത്തിൽ എത്തുക. ഉച്ചയ്ക്ക് 1.40 നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരിലേക്ക് പറന്നത്. ദുബായിയില്‍ എത്തിയശേഷം 189 പേരുമായി വിമാനം രാത്രി 10.30 ന് കോഴിക്കോട് ഇറങ്ങും.

Reactions