Hot Posts

6/recent/ticker-posts

ആ പേരാണ് എല്ലാ തെറ്റിധാരണകള്‍ക്കും കാരണമായത് !!! പല തവണ വിവാഹമോചിതരാക്കിയെന്ന് ബീന ആന്റണി



മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. ഈ ലോക്ക് ഡൗണ്‍ കാലത്ത് താരങ്ങളും തങ്ങളുടെ വീട്ടുവിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു ഇരുവരുടേയും 17ാം വിവാഹവാര്‍ഷികം ചെറിയ രീതിയില്‍ ആഘോഷിച്ചത്. വ്യത്യസ്തമായി സമ്മാനമായി ബീനയ്ക്ക് മനോജ് ചക്ക നല്‍കിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഈ സന്തോഷ നിമിഷത്തില്‍ താരങ്ങള്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്.


പലപ്പോഴും തങ്ങളെ പ്രേക്ഷകര്‍ വിവാഹമോചിതരാക്കിയിട്ടുണ്ടെന്നും. പല ഫേക്ക് പ്രചരണങ്ങളും തങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ടെന്നും താരങ്ങള്‍ തുറന്നു പറഞ്ഞു.  ബീന ആന്റണി എന്ന പേരാണ് പല തെറ്റിദ്ധാരണകള്‍ക്ക് കാരണമായതെന്ന് നടി പറഞ്ഞു. മാത്രമല്ല ആദ്യമൊക്കെ ഇത്തരം വാര്‍ത്തകള്‍ കണ്ട് സങ്കടം തോന്നിയിരുന്നുവെന്നും മറ്റൊരാളെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലാത്തതു കൊണ്ടാണ് തെളിവുകള്‍ കൈയ്യില്‍ ഉണ്ടായിട്ടു പോലും വെളിപ്പെടുത്തലുകള്‍ നടത്താത്താതിരുന്നത് എന്നും ബീന പറഞ്ഞു.

മനോജും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. മാത്രമല്ല താരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വളരെ സജീവമാണ്. പോസ്റ്റുകളൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാറുമുണ്ട്. വ്യാജവാര്‍ത്തകള്‍ മെനയുമ്പോള്‍ എന്താണ് സുഖം കിട്ടുന്നത് എന്ന് തങ്ങള്‍ക്ക് മനസിലാകാറില്ലെന്നും  സ്വസ്ഥമായി ജീവിക്കുന്ന മറ്റുള്ളവരുടെ സന്തോഷവും സമാധാനവും തകര്‍ത്തിട്ട് നമുക്ക് എന്തു നേട്ടമെന്നും താരങ്ങള്‍ തുറന്നടിച്ചു.


Reactions