വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ താരമാണ് ശരണ്യമോഹന്‍. തമിഴിലും മലയാളത്തിലുമായി സജീവമായി അഭിനയിക്കുന്നതിനിടെയാണ് താരം വിവാഹിതയായത്. ഇപ്പോള്‍ ഭര്‍ത്താവും മക്കളുമൊത്ത് താരം കുടുംബജീവിതം ആസ്വദിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ വീട്ടു വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ടിക് ടോക്കിലും താരം സജീവമാണ്.
ആദ്യ ചിത്രം അനിയത്തി പ്രാവായിരുന്നു, ആദ്യ സിനിമയുടെ തമിഴ് പതിപ്പിലും ശരണ്യ ഒരു വേഷം ചെയ്തിരുന്നു. തമിഴില്‍ വേലായുധം ചിത്രത്തില്‍ വിജയ് യുടെ അനിയത്തി വേഷമായിരുന്നു താരത്തിന് തമിഴകത്ത് ശ്രദ്ധ നേടി കൊടുത്തത്. പിന്നീട് തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു.
വിവാഹ ശേഷം അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും താന്‍ എല്ലാം തള്ളി ക്കളയുകയായിരുന്നു എന്നും ചില സീരിയലുകളില്‍ അഭിനയിച്ചെങ്കിലും അതും നിര്‍ത്തിവെച്ചുവെന്നും താരം പറഞ്ഞു. താനിപ്പോള്‍ മകനും മകളും പിറന്നതോടെ പൂര്‍ണമായും കുടുംബിനിയായി മാറാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കുകയാണ്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം മാറ്റി വയ്ക്കാനാണ് താന്‍ തീരുമാനിച്ചതെന്നും അഭിനയത്തില്‍ നിന്നും മാറിനിന്നത് അതുകൊണ്ടാണെന്നും ശരണ്യ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. താന്‍ മാത്രം എടുത്ത തീരുമാനം അല്ലെന്നും ഭര്‍ത്താവ് തന്നോടൊപ്പം എല്ലാ കാര്യത്തിനും പങ്കു ചേരാറുണ്ടെന്നും താരം കൂട്ടി ച്ചേര്‍ത്തു. നാട്യഭാരതി എന്ന ഡാന്‍സ് സ്‌കൂളും താരത്തിന് സ്വന്തമായുണ്ട്.
.
