Hot Posts

6/recent/ticker-posts

കൗതുകം ഉണര്‍ത്തി കൊമ്പന്റെ വാഹന പരിശോധന; വീഡിയോ വൈറല്‍!


ലോക്ഡൗണ്‍ കാലത്ത് കൗതുകം ഉണര്‍ത്തുകയാണ് ഒരു കൊമ്പന്റെ  വാഹന പരിശോധന. ഉത്തരഖണ്ഡിലാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിനുളളിലേക്ക് തുമ്പിക്കൈ കടത്തിയാണ് കൊമ്പന്‍ പരിശോധന നടത്തുന്നത്. ഭക്ഷണസാധനങ്ങളായിരുന്നു കൊമ്പന്റെ  ലക്ഷ്യം. ഇതിനിടയില്‍ തുമ്പിക്കൈയില്‍ കിട്ടിയതെന്തോ അവന്‍ അകത്താകുന്നതും വീഡിയോയില്‍ കാണാം. ഇതിനകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് കൊമ്പന്റെ  ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ലോക്ഡൗണ്‍ കാലത്ത് മൃഗങ്ങള്‍ ആളൊഴിഞ്ഞ നിരത്തുകളില്‍ സൈ്വര്യവിഹാരം നടത്തുന്നത് പതിവാണ്. ഇങ്ങനെ നാട്ടിലിറങ്ങുന്ന മൃഗങ്ങളുടെ നിരവധി വീഡിയോകളാണ് സുശാന്ത് തന്റെ  ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 7.6 ലക്ഷം പേരാണ് ഈ വീഡിയോ
കണ്ടത്.


ഇതോടൊപ്പം തന്നെ പ്‌ലാവില്‍ ചവിട്ടി നിന്ന് ചക്ക പറിക്കുന്ന ആനയുടെ വീഡിയോയുടെ താഴെ ബുദ്ധിശക്തിയും കഴിവൂം ഏറെയുളള ആനകള്‍ എന്ന അടികുറുപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ  പങ്കുവച്ചിരിക്കുന്നത്. 6.2 ലക്ഷം പേരാണ് ഈ വീഡിയോ  ഇതിനകം കണ്ടുകഴിഞ്ഞത്.


Reactions