പ്രവാസികളെ തിരിച്ചെത്തിക്കുന്ന സ്പെഷ്യൽ വിമാനത്തിലും സ്വർണ്ണക്കടത്ത്.. മലപ്പുറം സ്വദേശിനിയായ യാത്രക്കാരിയിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഇന്നു പുലര്‍ച്ചെ ഒരു മണിക്ക് ജിദ്ദയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയിൽനിന്നു 7.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് എയർ കസ്റ്റംസ് അധികൃതർ പിടികൂടിയത്.
കോവിഡിൽ ഗൾഫിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന പ്രത്യേക വിമാന സർവീസിലൂടെയും സ്വർണക്കടത്ത് നടത്തിയത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. യാത്രക്കാരി മലപ്പുറം സ്വദേശിനിയാണ്. വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്കു തിരിച്ചെത്തുന്നവരിൽനിന്നു സ്വർണം പിടികൂടുന്നത് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇതാദ്യമാണ്.
