തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ഭക്തര്‍ക്ക് ശബരിമലയില്‍ സന്ദര്‍ശനം നടത്താവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജൂണ്‍ 14 മുതല്‍ 28 വരെയാണ് ഭക്തര്‍ക്കായി നട തുറക്കുന്നത്.
സന്നിധാനത്ത് ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം നടത്താം. മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും. പമ്പയിലും സന്നിധാനത്തും ഭക്തരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും. പമ്പസ്‌നാനം അനുവദിക്കില്ല. പമ്പവരെ വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ വണ്ടിപ്പെരിയാര്‍വഴി പ്രവേശനം നല്‍കില്ല.
ഭക്തര്‍ക്ക് താമസസൗകര്യവും നല്‍കില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ടെങ്കിലും കോവിഡില്ലെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
