Hot Posts

6/recent/ticker-posts

ജൂൺ 14 ലോക രക്തദായക ദിനം; ദിനാചരണവും സന്നദ്ധ രക്തദാന ക്യാമ്പും നാളെ പാലായിൽ

പാലാ: രക്തദാനം മഹാദാനം  ഈ മഹത്തായ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സഹകരണത്തോടെ പാലാ വൈസ്മെൻ ക്ലബ്ബിൻ്റെയും കിഴതടിയൂർ എസ് എം വൈ എം  യൂണിറ്റിൻ്റെയും നേത്യത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പും രക്തദായക ദിനാചരണവും ഇന്ന് പാലായിൽ നടക്കും.രാവിലെ 9.30ന് പാലാ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ  മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക്ക് അദ്ധ്യക്ഷത വഹിക്കും,
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ്,വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ,പാലാ ഡി വൈ എസ് പി ബൈജുകുമാർ കെ, വൈസ്മെൻ ഡിസ്ട്രിക് ഗവർണർ ഡോ.വി.എ.ജോസ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, കിഴതടിയൂർ പള്ളി വികാരി ഫാ തോമസ് പനയ്ക്കക്കുഴി, പാലാ എസ് എച്ച് ഓ വി എ സുരേഷ്, പാലാ വൈസ്മെൻ ക്ലബ്ബ് പ്രസിഡൻ്റ് സോജൻ കല്ലറയ്ക്കൽ, ഫാ. ജോസഫ് ചിനേത്ത്പറമ്പിൽ എന്നിവരുടെ പ്രസംഗിക്കും.
ക്യാമ്പ് നയിക്കുന്നത് പാലാ കിസ്കോ- മരിയൻ ബ്ലഡ് ബാങ്കും ഭരണങ്ങാനം ഐ എച്ച് എം ബ്ലഡ് ബാങ്കും ആണ്.
Reactions