ഏറ്റുമാനൂർ : ലോക രക്തദാതാ ദിനാചരണത്തോടനുബന്ധിച്ച് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രേൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, പാലാ ബ്ലഡ് ഫോറം, എസ് എച്ച് മെഡിക്കൽ സെൻറ്റർ എന്നിവരുടെസഹകരണത്തോടെ ലോക രക്തദാന ദിനാചരണവും രക്തദാന ക്യാമ്പും അർച്ചന വിമൻസ് സെന്ററിന്റെ കേന്ദ്ര ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ചു. ഡയറക്ടർ മിസ് ത്രേസ്യാമ്മ മാത്യുവിന്റെ അദ്ധ്യക്ഷത തയിൽ കോട്ടയം ജില്ലാ അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ രക്ത ദാനം നടത്തിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ മുഖ്യ പ്രഭാഷണം നടത്തി.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പ്രോജക്ട് കോ ഓർഡിനേറ്റർ പോൾസൺ കൊട്ടാരത്തിൽ, പ്രോഗ്രാം ഓഫിസർ പി കെ ജയശ്രി, അമല മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. എസ് എച്ച് മെഡിക്കൽ സെന്റർ ടീം ക്യാമ്പിന് നേതൃത്വം കൊടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെട്ട 30 വനിതകൾ രക്തദാന ക്യാമ്പിൽ പങ്കാളികളായി.