ന്യൂഡല്‍ഹി: ലോക്ഡൗണ്‍ മൂലം സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിക്കാത്ത് അതിഥി തൊഴിലാളികളെ കണ്ടെത്തി 15 ദിവസത്തിനകം സ്വന്തം നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം.
കൂടാതെ ലോക്ഡൗണ്‍ ലംഘനത്തിന് തൊഴിലാളികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദേശം. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവിധ സര്‍ക്കാരുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുന്‍ഗണന ക്രമം അനുസരിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പട്ടിക തയാറാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. നാട്ടിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് അവരുടെ നൈപുണ്യം അനുസരിച്ച് തൊഴില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
