തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 81 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്നു വന്നതാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം മൂലം എട്ടുപേർക്ക് രോഗം ബാധിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്: ഡൽഹി-15, പശ്ചിമ ബെംഗാൾ-12, മഹാരാഷ്ട്ര-5, തമിഴ്‌നാട്-5, കർണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1.
പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ-17 പാലക്കാട്-16, തൃശ്ശൂർ-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസർകോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2.
