Hot Posts

6/recent/ticker-posts

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 12,881 പേര്‍ക്ക് കോവിഡ് ബാധ; 334 മരണം


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,881 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസത്തെ കോവിഡ് കേസുകള്‍ 12,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,66,946 ആയി. 24 മണിക്കൂറിനിടെ 334 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 12,237 ആയി ഉയര്‍ന്നു. 1,94,324 പേര്‍ രോഗമുക്തരായി. 1,60384 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

മഹാരാഷ്ട്രയില്‍ 3,307 പേര്‍ക്കാണ് രോഗം പുതിയതായി ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,16,7523 ആയി. 24 മണിക്കൂറിനിടെ 114 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 5,651 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ 2,174 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 576 ആയി.


Reactions