ന്യൂഡല്‍ഹി: ആശങ്ക ഉയർത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് പുതിയതായ് രോഗം ബാധിച്ചത്. 418 പേര് 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 47,3105 ആയി.
ഇന്ത്യയിൽ 14894 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും അതിവേഗം രോഗംപടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. നിലവില്‍ 1,86,514 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 2,71,697 പേര് രോഗമുക്തരായി.
രാജ്യത്തുതന്നെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,42,900 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,739 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 62,369 പേർ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.
ഡൽഹിയിൽ 70,390 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2,365 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 26,588 പേർ ഇപ്പോഴും ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
