Hot Posts

6/recent/ticker-posts

24 മണിക്കൂറിനിടെ 1.83 ലക്ഷം കോവിഡ് രോഗികള്‍: ആശങ്കയോടെ ലോകം



വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 1,83,000 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഒരു ദിവസത്തെ റൊക്കോര്‍ഡ് വര്‍ധനയാണിത്.

ബ്രസീലില്‍ ഒറ്റ ദിവസം 54,771 പേര്‍ക്ക് രോഗം ബാധിച്ചു. അമേരിക്കയില്‍ 36,617 പേര്‍ രോഗികളായെന്നാണ് കണക്ക്. ഇന്ത്യയില്‍ 15,400 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,356,657 ആയി. ബ്രസീലില്‍ 1,086,990 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

ഇതോടെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 9,050,891 ആയി. 4,841,935 പേര്‍ രോഗ മുക്തരായപ്പോള്‍ 470,795 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളതില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നുവെന്നതും അടുത്ത അഞ്ച് രാജ്യങ്ങളിലും രണ്ടു ലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട് എന്നതും ശ്രദ്ധേയമാണ്.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്ക- 1,22,247, ബ്രസീല്‍- 50,659, റഷ്യ- 8,111, ഇന്ത്യ- 13,703, ബ്രിട്ടന്‍- 42,632, സ്‌പെയിന്‍- 28,323, പെറു- 8,045, ചിലി- 4,479, ഇറ്റലി- 34,634, ഇറാന്‍- 9,623.




Reactions