Hot Posts

6/recent/ticker-posts

രാജ്യത്ത് കോവിഡ് രോഗികള്‍ 2.7 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 9,985 പുതിയ രോഗികള്‍



ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 279 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ േകാവിഡ് ബാധിതരുടെ എണ്ണം 2,79,583 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് ഇതുവരെ 7,745 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 1,33,632 പേരാണ് ചികിത്സയിലുള്ളത്. 1,35,205 പേര്‍ രോഗമുക്തി നേടുകയും ഒരാള്‍ രാജ്യം വിടുകയും ചെയ്തു. 90,787 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് കോവിഡ് ഗുരുതരമായ് ബാധിച്ചത്. 34,914 കോവിഡ് ബാധിതരുള്ള തമിഴ്‌നാടാണ് തൊട്ടുപുറകില്‍. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 1,45,216 സാമ്പിളുകളാണ് പരിശോധിച്ചത്. 50,61,332 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചിട്ടുണ്ട്.



Reactions