കൊച്ചി: പുതിയ റെക്കോഡ് കുറിച്ച് സ്വർണവില പവന് 35,400 രൂപയിലെത്തി. 160 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. 4425 രൂപയാണ് ഗ്രാമിന്റെ വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളര്‍ നിലവാരത്തിലുമാണ്.
ഇന്നലെ വൈകീട്ട് 120 രൂപകൂടി സ്വർണത്തിന് 35,240 രൂപയിലെത്തിയിരുന്നു. ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തില്‍ പവന്റെ വില. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്കു കാരണം.
