Hot Posts

6/recent/ticker-posts

ജ​മ്മു കാശ്മീ​രി​ൽ പാ​ക് ഡ്രോ​ൺ വെ​ടി​വെച്ചിട്ടു



ജ​മ്മു: ജ​മ്മു കാശ്മീ​രി​ലെ ക​ത്വ​യിൽ പാ​ക് ഡ്രോ​ൺ വെ​ടി​വെച്ചിട്ട​താ​യി റി​പ്പോ​ർ​ട്ട്. ഇന്ന് പുലർച്ചെ 5.30 യോടെയായിരുന്നു സംഭവം. അ​തി​ർ​ത്തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ന്മാ​രാ​ണ് ഡ്രോ​ൺ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​ത്. ഡ്രോ​ണി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. 

ക​ഴി​ഞ്ഞ​ദി​വ​സം കാ​ഷ്മീ​രി​ൽ വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ആ​റു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നി​ര​വ​ധി ത​വ​ണ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ പാ​ക് സൈ​ന്യം വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Reactions