Hot Posts

6/recent/ticker-posts

ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റെയില്‍വേ റദ്ദാക്കി: മുടങ്ങിയത് 417 കോടിയുടെ പദ്ധതി


ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിനു പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 417 കോടിയുടെ കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. 

ബെയ്ജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നല്‍ ഗ്രൂപ്പുമായുള്ള കരാറാണ് റെയില്‍വേ റദ്ദാക്കിയത്. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിംഗും ടെലികോം കരാറുമാണ് റദ്ദാക്കിയിരിക്കുന്നത്. 

2016ല്‍ ഒപ്പിട്ട പദ്ധതി നാലു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും, പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനം മാത്രമേ നടപ്പാക്കിയിട്ടുള്ളുവെന്നും കാണിച്ചാണ് കരാര്‍ റദ്ദാക്കിയതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.


Reactions