തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വാണിജ്യ-ധനകാര്യ സ്ഥാപനങ്ങളിലെയും അനീല്‍ഡ് ഗ്ലാസുകളുടെ ഉപയോഗം നിരോധിച്ചു. ഇത്തരം ഗ്ലാസുകള്‍ വലിയ കഷണങ്ങളായി പൊട്ടാന്‍ സാധ്യതയുള്ളതിനാലാണ് നിരോധിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍ക്കും നിരോധനം ബാധകമാണ്.
നിലവില്‍ അനീല്‍ഡ് ഗ്ലാസുകള്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ 45 ദിവസത്തിനകം ടെംപേര്‍ഡ്, ടഫന്‍ഡ് ഗ്ലാസിലേക്ക് മാറ്റണം. ചില്ലു വാതിലുകളില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കണമെന്നും വാതില്‍ തുറക്കേണ്ട ദിശ എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പെരുമ്പാവൂരില്‍ പൊട്ടിത്തകര്‍ന്ന ഗ്ലാസ് കക്ഷണങ്ങള്‍ കുത്തിക്കയറി വീട്ടമ്മ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
