കോട്ടയം: ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കോട്ടയത്തുള്ള കോവിഡ് രോഗികളുടെ എണ്ണം 67 ആയി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഇവരില്‍ അഞ്ചു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
67 പേരില്‍ 39 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 26 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
രോഗം ഭേദമായ രണ്ടു പേര്‍ ഇന്ന് ആശുപത്രി വിട്ടു. അബുദാബിയില്‍നിന്ന് മേയ് 31ന് എത്തിയ ചിറക്കടവ് സ്വദേശിനിയും(37) ഡല്‍ഹിയില്‍നിന്നും മേയ് 28ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനിയു(22)മാണ് രോഗമുക്തരായത്. ജില്ലയില്‍ ആകെ 53 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
